നാസിക്ക്: മുംബൈ-ഗോരഖ്പൂർ ഗോദാൻ എക്‌സ്പ്രസിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. എസ്എൽആർ (സീറ്റിംഗ് കം ലഗേജ് റേക്ക്) കോച്ചിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്നുള്ള തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
#WATCH | Maharashtra | A massive fire broke out in two bogies of the Godan Express at Nasik Road railway station. More details awaited. pic.twitter.com/QmQNF4iUvN
— ANI (@ANI) March 22, 2024
തീപിടിത്തം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തിയിട്ടു. അഗ്നിശമനസേനയെത്തി തീയണച്ചു. ആളപായമില്ല. കോച്ചിന് തീപിടിച്ചതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി.
4tv updates ** Maharashtra | A massive fire broke out in two bogies of the Godan Express at Nasik Road railway station. pic.twitter.com/ktoH2iKKNr
— Shakeel Yasar Ullah (@yasarullah) March 22, 2024
നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ എസ്എൽആർ കോച്ചിൽ നിന്ന് പുക ഉയർന്നുവെന്നാണ് പ്രാഥമിക വിവരം. ശക്തമായ കാറ്റും ഉണ്ടായതോടെ തീ ആളിപ്പടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
Two bogies of Godan Express caught fire in front of Nashik Road station in Maharashtra, there is no risk to life. @RailwaySeva @Central_Railway pic.twitter.com/8anJNhRNa2
— Bharat Ghandat (@GhandatMangal) March 22, 2024