പെരുമ്പാവൂര്‍: ബൈക്കുകള്‍ തമ്മിലുണ്ടായ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പെരുമ്പാവൂരില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയുണ്ടായ അപകടത്തില്‍ വേങ്ങൂര്‍ സ്വദേശി അമലാണ് മരിച്ചത്. അമല്‍ ഓടിച്ച ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.