പട്‌ന: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ അവധേഷ് കുമാര്‍ റായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയാകും. നേരത്തെ ബെഗുസരായിയില്‍ ആരു മത്സരിക്കുമെന്നത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. കനയ്യ കുമാറിനെ ഇവിടെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം.
കഴിഞ്ഞ ദിവസം സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍ജെഡി പിന്തുണച്ചതും, ഒടുവില്‍ കോണ്‍ഗ്രസ് വഴങ്ങിയതും സിപിഐക്ക് അനുകൂലമായി. തുടര്‍ന്നാണ് അവധേഷ് കുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
2019ല്‍ കനയ്യ കുമാര്‍ ഇവിടെ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.