തൃശ്ശൂർ: ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനകൾ ഇടഞ്ഞ് നാല് പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഉപചാരം ചൊല്ലി പിരിയുന്നതിനിടെ ഒരാന അടുത്തുള്ള ആനയെ കുത്തുകയായിരുന്നു. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായ ജനം ഓടി.
അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാൾ ഭഗവതി വിഭാഗത്തിന്റെയും ആനകളാണ് ഇടഞ്ഞത്. ഗുരുവായൂർ രവി കൃഷ്ണൻ, പുതുപ്പള്ളി അർജുനൻ എന്നീ ആനകളാണ് ഇടഞ്ഞതെന്നാണ് വിവരം.