സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒപ്പീസ്’ ആരംഭിച്ചു. ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു വരികയാണ് സോജൻ. കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 x7 എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്.
ആകർഷൻ എൻ്റർടെയിൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഡി. ആർ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ പ്രദ്യുമന കൊളേഗൽ, ദിഷാൽ ഡി ആർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് മാർച്ച് ഇരുപത്തിയൊന്ന് വ്യാഴാഴ്ച്ച തൊടുപുഴയിലാണ് ആരംഭിച്ചത്. അറക്കുളം ആലാനി ബംഗ്ലാവിലായിരുന്നു ചിത്രീകണം ആരംഭിച്ചത്. പ്രശസ്ത കന്നഡ താരം ദീഷിത് ഷെട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിച്ചു തുടങ്ങിയത്.
ബക്കിങ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്. എം. ജയചന്ദ്രനാണ് ഗാനങ്ങൾ ഒരുക്കുന്നത്. റഫീഖ് അഹമ്മദിൻ്റെതാണ് വരികൾ.
ഷൈൻ ടോം ചാക്കോയും ദർശന നായരുമാണ് ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, ലെന, ഇന്ദ്രൻസ്, ജോജോൺ ചാക്കോ, ബൈജു എഴുപുന്ന, അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി പി. ദേവ്, രാജേഷ് കേശവ്, അൻവർ, കോബ്രാ രാജേഷ്, ശ്രയ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ, ജീമോൻ ജോർജ്, ജീജാസുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്. ബാലചന്ദ്രമേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – ശ്യാം ശശിധരൻ, കലാസംവിധാനം – അരുൺ ജോസ്, മേക്കപ്പ്- മനു മോഹൻ, കോസ്റ്റ്യൂം ഡിസൈൻ – കുമാർ എടപ്പാൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജോജോ കുരിശിങ്കൽ, അസോസിയേറ്റ് ഡയറക്ടർ -ശ്രീജിത് നന്ദൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – അസ്ലം പുല്ലേപ്പടി, സുനിൽമേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്.തൊടുപുഴ, കൊച്ചി, ഊട്ടി, ലണ്ടൻ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ- വാഴൂർ ജോസ്, ഫോട്ടോ- ഷിബി ശിവദാസ്.