തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് ആധിപത്യം പ്രവചിച്ച് മാതൃഭൂമി ന്യൂസ്-പി മാര്‍ക്യു അഭിപ്രായ സര്‍വേ. മൂന്ന് ഘട്ടങ്ങളിലായി ചാനല്‍ പുറത്തുവിട്ട സര്‍വേയില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 14 ഇടത്ത് യുഡിഎഫ് വിജയിക്കുമെന്ന് പ്രവചിക്കുന്നു. എല്‍ഡിഎഫ് നാലിടത്ത് ജയിക്കുമെന്നാണ് പ്രവചനം. മാവേലിക്കരയില്‍ പ്രവചനാതീതമാണ്. സംസ്ഥാനത്ത് എന്‍ഡിഎ അക്കൗണ്ട് ഓപ്പണ്‍ ചെയ്യില്ലെന്ന് സര്‍വേ പറയുന്നു.
തിരുവനന്തപുരം, കാസര്‍കോട്, ആറ്റിങ്ങല്‍, ചാലക്കുടി, വയനാട്, കൊല്ലം, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, പൊന്നാനി, ആലപ്പുഴ മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. കണ്ണൂര്‍, വടകര, ആലത്തൂര്‍, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും സര്‍വേ പറയുന്നു.
മാവേലിക്കരയില്‍ ഇരുസ്ഥാനാര്‍ഥികളും തുല്യ വോട്ടിംഗ് ശതമാനം പ്രവചിക്കുന്നു. കോട്ടയത്തും, ആലത്തൂരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് കിട്ടുന്ന വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം വെറും ഒരു ശതമാനമാണ് ഈ മണ്ഡലങ്ങളിലെന്നും സര്‍വേ പറയുന്നു.
സര്‍വേ പ്രകാരം ഓരോ മണ്ഡലത്തിലും മുന്നണികള്‍ക്ക് ലഭിക്കുന്ന വോട്ടിംഗ് ശതമാനം
തിരുവനന്തപുരം-യുഡിഎഫ് 37, എല്‍ഡിഎഫ് 34, എന്‍ഡിഎ 27
കാസര്‍കോട്-യുഡിഎഫ് 41, എല്‍ഡിഎഫ് 36, എന്‍ഡിഎ 21
ആറ്റിങ്ങല്‍-യുഡിഎഫ് 36, എല്‍ഡിഎഫ് 32, എന്‍ഡിഎ 29
ചാലക്കുടി-യുഡിഎഫ് 42, എല്‍ഡിഎഫ് 37, എന്‍ഡിഎ 19
വയനാട്-യുഡിഎഫ് 60, എല്‍ഡിഎഫ് 24, എന്‍ഡിഎ 13
കൊല്ലം-യുഡിഎഫ് 49, എല്‍ഡിഎഫ് 36, എന്‍ഡിഎ 14
കണ്ണൂര്‍-എല്‍ഡിഎഫ് 42, യുഡിഎഫ് 39, എന്‍ഡിഎ 17
പത്തനംതിട്ട-യുഡിഎഫ് 33, എല്‍ഡിഎഫ് 31, എന്‍ഡിഎ 31
പാലക്കാട്-എല്‍ഡിഎഫ് 38, യുഡിഎഫ് 36, എന്‍ഡിഎ 24
ആലപ്പുഴ- യുഡിഎഫ് 41, എല്‍ഡിഎഫ് 38, എന്‍ഡിഎ 19
മലപ്പുറം- യുഡിഎഫ് 54, എല്‍ഡിഎഫ് 31, എന്‍ഡിഎ 12
കോട്ടയം-യുഡിഎഫ് 42, എല്‍ഡിഎഫ് 41, എന്‍ഡിഎ 10
മാവേലിക്കര-യുഡിഎഫ് 41, എല്‍ഡിഎഫ് 41, എന്‍ഡിഎ 16
വടകര-എല്‍ഡിഎഫ് 41, യുഡിഎഫ് 35, എന്‍ഡിഎ 22
ഇടുക്കി-യുഡിഎഫ് 48, എല്‍ഡിഎഫ് 38, എന്‍ഡിഎ 13
കോഴിക്കോട്-യുഡിഎഫ് 39, എല്‍ഡിഎഫ് 37, എന്‍ഡിഎ 22
എറണാകുളം-യുഡിഎഫ് 46, എല്‍ഡിഎഫ് 33, എന്‍ഡിഎ 19
പൊന്നാനി-യുഡിഎഫ് 47, എല്‍ഡിഎഫ് 30, എന്‍ഡിഎ 17
ആലത്തൂര്‍-എല്‍ഡിഎഫ് 43, യുഡിഎഫ് 42, എന്‍ഡിഎ 13
തൃശൂര്‍-എല്‍ഡിഎഫ് 34, യുഡിഎഫ് 32, എന്‍ഡിഎ 31
വാര്‍ത്തയ്ക്ക് കടപ്പാട്: മാതൃഭൂമി ന്യൂസ്