ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ഒമ്പത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. കോയമ്പത്തൂരില്‍ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കും.
ചെന്നൈ സൗത്തിൽ തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജന്‍ ജനവിധി തേടും. കന്യാകുമാരിയില്‍ പൊന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ഥി. തൂത്തുക്കുടിയില്‍ നൈനാര്‍ നാഗേന്ദ്രനും.
വെല്ലൂരിൽ നിന്ന് പുതിയ നീതി കച്ചി (പിഎൻകെ) തലവൻ എസി ഷൺമുഖത്തെയും, പെരമ്പലൂർ ലോക്‌സഭാ മണ്ഡലത്തിൽ ഇന്ത്യൻ ജനനായക കച്ചിയുടെ നേതാവായ സിറ്റിംഗ് എംപി ടിആര്‍ പരിവേന്ദറിനെയും ബിജെപി ചിഹ്നത്തില്‍ മത്സരിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു. നീലഗിരിയിൽ കേന്ദ്ര സഹമന്ത്രി എൽ.മുരുകനും മത്സരിക്കും.
Chennai
Current Politics
Recommended
കേരളം
ദേശീയം
പൊളിറ്റിക്സ്
ലേറ്റസ്റ്റ് ന്യൂസ്
ലോക്‌സഭാ ഇലക്ഷന് 2024
വാര്‍ത്ത