കണ്ണൂർ : കണ്ണൂർ അടക്കാത്തോട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടി. പ്രത്യേക ദൗത്യസംഘം മയക്ക് വെടിവച്ചാണ് കടുവയെ പിടികൂടിയത്. അവശനിലയിൽ കണ്ടെത്തിയ കടുവയെ വിദഗ്ദ പരിശോധനയ്ക്ക് ശേഷം എവിടേയ്ക്ക് മാറ്റണമെന്ന് തീരുമാനിക്കും.
 ഈ മാസം 12 നാണ് കടുവയെ ജനവാസ മേഖലയിൽ കണ്ടെത്തിയത്. രണ്ട് തവണ പ്രത്യേക ദൗത്യസംഘത്തിൻ്റെ മുന്നിൽ പെട്ട കടുവ രക്ഷപെട്ടിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് കടുവയെ വീണ്ടും കണ്ടെത്തി പിടി കൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *