ന്യൂഡല്‍ഹി: സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെ ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് എല്ലാ വിവരവും എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പറുകളും ഒരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും ഉൾപ്പെടെയാണ് കൈമാറിയത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുദ്ര വെച്ച രണ്ട് കവറുകളില്‍ പെൻഡ്രൈവുകളില്‍ ആയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. . ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പെ പൂര്‍ണ വിവരങ്ങള്‍ കൈമാറാനായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്.
അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെയുള്ളതെല്ലാം കൈമാറിയെന്നാണ് എസ്ബിഐ സത്യവാങ്മൂലത്തിൽ അറിയിച്ചത്. എന്നാല്‍ ബോണ്ട് വിവരങ്ങള്‍ മനസ്സിലാക്കാൻ ഇത് തടസ്സമല്ലെന്നും എസ്ബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.