സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാ വർമയ്ക്ക്. ‘രൗദ്ര സാത്വികം’ എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം. 15 ലക്ഷം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നിലവിൽ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയാണ്.
12 വർഷത്തിന് ശേഷമാണ് മലയാള സാഹിത്യരംഗത്തുള്ള ഒരാൾ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. കെ.കെ. ബിർല ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്കാരമാണ്.
സംസ്ഥാന രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയും കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ദേഹത്തെ അനുമോദിച്ചു. വി വി സന്തോഷ് ലാൽ, സന്തോഷ് കാല എന്നിവർ സന്നിഹിതരായിരുന്നു.