ബെംഗളൂരു: അയല്‍വാസികള്‍ക്കെതിരെ പരാതിയുമായി യുവതി. അയല്‍വാസികള്‍ പരസ്യമായി ‘റൊമാന്‍സി’ല്‍ ഏര്‍പ്പെടുന്നുവെന്നാണ് യുവതിയുടെ പരാതി. ബെംഗളൂരുവിലെ ആവലഹള്ളി പ്രദേശത്ത് താമസിക്കുന്ന 44കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
വാതിലുകളും ജനലുകളും തുറന്നിട്ട് അയല്‍വാസികളായ ദമ്പതികള്‍ പ്രണയലീലകളില്‍ ഏര്‍പ്പെടുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഇത് പ്രകോപനമുണ്ടാക്കുന്നതാണെന്ന് യുവതി പരാതിയില്‍ പറയുന്നു.
തന്റെ കുടുംബത്തെ അലോസരപ്പെടുത്തുന്ന രീതിയിലാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ കാമകേളികളില്‍ ഏര്‍പ്പെടുന്നത്. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ തന്നെ ബലാത്സംഗം ചെയ്യുമെന്നും, കൊലപ്പെടുത്തുമെന്നും ദമ്പതികള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചു.
വീട്ടുടമയും മകനും ഈ ദമ്പതികള്‍ക്കൊപ്പമാണെന്നും യുവതി പറയുന്നു. ചിക്കന എന്ന വീട്ടുടമസ്ഥനും, മകന്‍ മഞ്ജുനാഥും ഈ ദമ്പതികളുടെ മോശം പെരുമാറ്റത്തെയും, തന്നെ ഭീഷണിപ്പെടുത്തുന്നതിനെയും പിന്തുണയ്ക്കുകയാണെന്നും യുവതി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.