കൊല്‍ക്കത്ത – ലോകസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സി പി എം-കോണ്‍ഗ്രസ് സീറ്റ് ധാരണ. കോണ്‍ഗ്രസ് 12 സീറ്റുകളില്‍ മത്സരിച്ചേക്കും. ഇടതുപക്ഷ പാര്‍ട്ടികള്‍ 24 സീറ്റുകളിലും, ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് ആറ് സീറ്റിലുമാകും മത്സരിക്കുക. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് 42 ലോക്‌സഭാ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ഇടതുമുന്നണിയുമായും ഇന്ത്യന്‍ സെക്കുലര്‍ മുന്നണിയുമായും  ലോക്‌സഭാ സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയിരിക്കിന്നത്. മുര്‍ഷിദാബാദ് സീറ്റ് സി പി എമ്മിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പകരമായി കോണ്‍ഗ്രസിന് പുരുലിയ, റാണിഗഞ്ച് സീറ്റുകള്‍ നല്‍കും. സി പി എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മുര്‍ഷിദാബാദില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.
 
2024 March 20IndiaCPM – CongressSeat SharingWest bangal ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en:  CPM-Congress seat agreement in West Bengal for Lok Sabha elections

By admin

Leave a Reply

Your email address will not be published. Required fields are marked *