തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായി ബിസിനസ് ഡീല്‍ ഇല്ലെന്ന് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി. ജയരാജന്റെ ഭാര്യയും തന്റെ ഭാര്യയും തമ്മിൽ ബിസിനസ് ഡീൽ ഉണ്ടെങ്കിൽ അത് ബിജെപി – സിപിഎം രഹസ്യ ധാരണയാണോയെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. പ്രധാന വിഷയങ്ങളിലൂന്നി വേണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെന്നും അദ്ദേഹം പറഞ്ഞു.