ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകള്‍ എന്നത് ആത്മവിശ്വാസത്തിന്റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന്‍റെയും കൂടിയുള്ള അടയാളമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. ചുവന്നു തടിച്ചു വീര്‍ത്ത മോണകള്‍, ബ്രഷ് ചെയ്യുമ്പോഴുള്ള രക്തസ്രാവം, വായ്നാറ്റം, മോണ ഇറങ്ങല്‍ തുടങ്ങിയവയെല്ലാം മോണ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. 
രണ്ട് നേരവും പല്ല് തേക്കുക എന്നതാണ് അടിസ്ഥാനപരമായി ചെയ്യേണ്ട ഒരു കാര്യം. വായ വൃത്തിയാക്കാന്‍ ഇത് സഹായിക്കും.  രാത്രിയിൽ ആഹാരം കഴിച്ച ശേഷം പല്ലുകള്‍ വൃത്തിയാക്കാതെ ഉറങ്ങുന്നത് വായയില്‍ ബാക്ടീരിയകള്‍ നിറയാണ് കാരണമാകും. ഈ ബാക്ടീരിയകളാണ് പല്ലില്‍ കേടുകള്‍ ഉണ്ടാക്കുന്നത്‌. കൂടാതെ ഇതുമൂലം മോണയിൽ പഴുപ്പും വീക്കവും ഉണ്ടാകുകയും ചെയ്യും. അതിനാല്‍ രാവിലെയും രാത്രിയും പല്ല് തേക്കുക.
പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍ അവയുടെ അമിത ഉപയോഗവും ഒഴിവാക്കുക. ഐസ് വായിലിട്ട് ചവയ്ക്കുന്നതും പല്ലിന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം.  മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്‍റെ ഇനാമലിനെ ബാധിക്കാം. 
ദിവസത്തിൽ ഒരു നേരമെങ്കിലും പല്ലുകൾ ഫ്ളോസ് ചെയ്യുന്നത് മോണകൾക്കിടയിലും പല്ലുകൾക്കിടയിലും ഇരിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ നീക്കാൻ സഹായിക്കും.പല്ല് കൊണ്ട് കടിച്ച് ഒന്നും തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ സാധ്യതയുണ്ട്. 
പുകവലി പല്ലിന്‍റെയും മോണയുടെയും ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തുകയും ചെയ്യും. അതിനാല്‍ പുകവലി ഉപയോഗം കുറയ്ക്കുക. മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം. നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക. പതിവായി ദന്ത പരിശോധനകൾ നടത്തുക. സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കുന്നതും വായയുടെ ആരോഗ്യത്തിന് നല്ലതാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *