തിരുവനന്തപുരം: കടലോര മേഖലകളിലെ തീരശോഷണം തടയുന്നതിനും മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്കും ആരും ഇതുവരെ പരിഹാരം കണ്ടിട്ടില്ലെന്നും അതിനൊരു മാറ്റം വരണമെന്നും വലിയതുറ സെൻ്റ് ആനീസ് പള്ളി വികാരി ഹയസിന്ദ് എം. നായകം ആവശ്യപ്പെട്ടു. പള്ളി സന്ദർശിച്ച എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും പള്ളിവികാരി ആവശ്യപ്പെട്ടു. തീരദേശം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ തുറമുഖ വകുപ്പിനെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ആർക്കും ഒരു ആശങ്കയുമില്ലാതെ തീരസംരക്ഷണം ഉറപ്പ് വരുത്തുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പു നൽകി.