കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയും, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വേണ്ടവരുമായ പ്രവാസികള്‍ അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളോടൊപ്പം ആവശ്യമായ നിരക്കുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് എംബസി അറിയിച്ചു. ബിഎല്‍എസ് നിയന്ത്രിക്കുന്ന മൂന്ന് ഇന്ത്യന്‍ കോണ്‍ുസല്‍ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ (ഐസിഎസി) എവിടെയെങ്കിലും അപേക്ഷ സമര്‍പ്പിക്കാം. ഇന്ത്യന്‍ എംബസി നല്‍കിയ ടോക്കണുകളില്‍ സൂചിപ്പിച്ചിരിക്കുന്ന തീയതികളിലാകണം ഇത് ചെയ്യേണ്ടത്.
എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഫോമുകള്‍ ഇതിനകം പൂരിപ്പിക്കുകയും, എംബസിയില്‍ നിന്ന് ടോക്കണുകള്‍ നേടുകയും ചെയ്തവര്‍ ടോക്കണില്‍ നല്‍കിയിരിക്കുന്ന തീയതിയില്‍ ബിഎല്‍എസ് കേന്ദ്രങ്ങളിലെത്തി ബന്ധപ്പെട്ട ഫീസ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ എട്ട് വരെയുള്ള എല്ലാ ടോക്കണുകളും ഇതിനകം ബുക്ക് ചെയ്തിട്ടുള്ളതിനാല്‍, ഈ കാലയളവില്‍ ഈ ടോക്കണ്‍ ഉടമകള്‍ക്ക് മാത്രമാകും ബിഎല്‍എസ് കേന്ദ്രങ്ങളില്‍ എത്താനാവുക.
അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം, അപേക്ഷകന്‍ തൊട്ടടുത്ത പ്രവൃത്തിദിവസം ബിഎല്‍എസ് നല്‍കിയ നിര്‍ദ്ദിഷ്ട സമയത്ത് അഭിമുഖത്തിനും, സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുമായി എംബസിയിലെത്തണം. ഇനി മുതല്‍ മൂന്ന് ബിഎല്‍എസ് കേന്ദ്രങ്ങളില്‍ മാത്രമേ ടോക്കണുകള്‍ നല്‍കുകയുള്ളൂ. എംബസിയില്‍ ഇത് നല്‍കില്ല.
എംബസി/ബിഎല്‍എസില്‍ നിന്നുള്ള ടോക്കണ്‍ ഇല്ലാത്ത പുതിയ അപേക്ഷകര്‍, വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലു വരെയുള്ള സമയത്ത് ബിഎല്‍എസ് കേന്ദ്രങ്ങളിലെത്തി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ടോക്കണുകള്‍ എടുക്കേണ്ടതാണ്. മുന്‍കൂര്‍ ടോക്കണുകള്‍ ഇല്ലാത്തവരെ ഏപ്രില്‍ എട്ടിന് ശേഷം എന്തെങ്കിലും സ്ലോട്ട് ലഭ്യമാണെങ്കില്‍ മാത്രമേ സ്വീകരിക്കൂ.
ചില അപേക്ഷകള്‍ ശരിയായി പൂരിപ്പിച്ചിട്ടില്ലെന്ന് എംബസി വ്യക്തമാക്കി. അപേക്ഷ കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് അപേക്ഷകന്‍ ഉറപ്പുവരുത്തണം. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും എംബസി അറിയിച്ചു.
പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടവര്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തി പെനാല്‍റ്റി ഫീസ് അടച്ച് കുവൈറ്റില്‍ തുടരുന്നതിന് പാസ്‌പോര്‍ട്ടുകള്‍ വീണ്ടും ഇഷ്യൂ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പുതിയ സ്‌പോണ്‍സറുടെ സിവില്‍ ഐഡിയും, ബന്ധപ്പെട്ട മറ്റ് രേഖകളും ഫീസുമായി ഏതെങ്കിലും ബിഎല്‍എസ് കേന്ദ്രത്തിലെത്തണമെന്നും എംബസി നിര്‍ദ്ദേശിച്ചു.
കുവൈറ്റിലെ ഐസിഎസി കേന്ദ്രങ്ങള്‍:
1. എം/എസ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, കുവൈറ്റ് സിറ്റി
മൂന്നാം നില, അല്‍ ജവഹറ ടവര്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബില്‍ഡിംഗ്, അലി അല്‍ സലേം സ്ട്രീറ്റ്, കുവൈറ്റ് സിറ്റി
2. എം/എസ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ജിലീബ് അല്‍ ഷൂവൈഖ്
നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ബില്‍ഡിംഗ് (ഓള്‍ഡ് ഒലീവ് മാര്‍ക്കറ്റ്), എം ഫ്‌ളോര്‍, ജിലീബ് അല്‍ ഷൂവൈഖ്
3. എം/എസ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഫഹാഹീല്‍
അല്‍ അനൗദ് ഷോപ്പിംഗ് കോംപ്ലക്‌സ്, എം ഫ്‌ളോര്‍, മെക്ക സ്ട്രീറ്റ്, ഫഹാഹീല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്: +965 65506360 (വാട്‌സ്ആപ്പ്), +965 22211228 (കോള്‍ സെന്റര്‍).