ഹൈദരാബാദ്: മറ്റാരും ഇല്ലാത്ത സമയത്ത് ആണ്‍സുഹൃത്തിനൊപ്പം വീട്ടില്‍ കണ്ടതിന്റെ പ്രകോപനത്തില്‍ 19-കാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഇബ്രാഹിംപട്ടണം സ്വദേശിയായ ജൻഗമ്മയാണ് 19കാരിയായ മകൾ ഭാർഗവിയെ ബുധനാഴ്ച കൊലപ്പെടുത്തിയത്. സാരി കഴുത്തില്‍മുറുക്കിയായിരുന്നു കൊലപാതകം.
ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെയും വീട്ടില്‍ കണ്ടത്. പിന്നാലെ ഇയാളെ വീടിനു പുറത്താക്കിയ ജൻഗമ്മ സാരി ഉപയോഗിച്ച് മകളുടെ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തി.
19-കാരിയുടെ മരണത്തില്‍ ഇളയസഹോദരന്റെ മൊഴിയാണ് നിര്‍ണായകമായത്. സഹോദരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.