ഇടുക്കി-അടിമാലി ടൗണില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് 125 മില്ലിഗ്രാം ഹെറൊയിന്‍ പിടികൂടി. ബംഗാള്‍ കൂച്ച് ബിഹാര്‍ ജില്ല സ്വദേശികളായ കാരിച്ചാല്‍ കരയില്‍ ഷാക്കിര്‍ ഹുസൈന്‍, കോട്ട്വാലി കരയില്‍ ബിസ്വജിത് ദാസ് എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ.് മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അടിമാലി ടൗണിന് സമീപത്ത് നിന്നാണ് രണ്ടു കേസുകളിലായി ഇവരെ പിടികൂടിയത്.
പ്രതികള്‍ പെരുമ്പാവൂരില്‍ നിന്നാണ് ഹെറോയിന്‍ വാങ്ങിയതെന്നാണ് വിവരം.  കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പ്രദീപ് കെ വി, ഓഫീസര്‍മാരായ രഞ്ജിത്ത് കവിദാസ്, ശരത് എസ് പി എന്നിവരും പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ചിത്രം-പിടിയിലായ പ്രതികള്‍
2024 March 20Keralatitle_en: Heroin seized in Adimali; Two natives of Bengal arrested

By admin

Leave a Reply

Your email address will not be published. Required fields are marked *