കൊച്ചി-സംസ്ഥാനത്ത് താപനില ഉയരുന്നു. സാധാരണയെക്കാള്‍ 2 ഡിഗ്രി സി മുതല്‍ 4 ഡിഗ്രി സി കൂടുതല്‍ താപനില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് 10 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.
മാര്‍ച്ച് 19 മുതല്‍ 21 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സി വരെയും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 38ത്ഥഇ വരെയും, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 സി വരെയും, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36സി വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
2024 March 19Keralatemperaturetendistrictsyellowഓണ്‍ലൈന്‍ ഡെസ്‌ക് title_en: Soaring temperatures, yellow alert in ten districts of Kerala