കാനഡ: കാനഡയില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഒരാഴ്ച മുമ്പ് ഇന്ത്യയില്‍ നിന്നും കാനഡയില്‍ എത്തിയ ജഗപ്രീത് സിങ്ങാ(50)ണ് ഭാര്യ ബല്‍വീന്ദര്‍ കൗറിനെ കൊലപ്പെടുത്തിയത്. ബല്‍വീന്ദറിനെ കുത്തിക്കൊന്ന ശേഷം ജഗ്പ്രീത് സിങ് വീഡിയോ കോള്‍ ചെയ്ത് അമ്മയെ ഭാര്യയുടെ മൃതദേഹം കാണിച്ചു കൊടുത്തു.
‘അവളെ ഞാന്‍ എന്നന്നേക്കുമായി ഉറക്കി’ എന്നാണ് ജഗ്പ്രീത് സിംഗ് അമ്മയോട് പറഞ്ഞത്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. നിരവധി മുറിവുകളാണ് ബല്‍വീന്ദര്‍ കൗറിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബല്‍വീന്ദര്‍ മരിച്ചു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 24 വര്‍ഷമായി. ഇരുവര്‍ക്കും 18, 22 വയസുള്ള രണ്ട് മക്കളുണ്ട്.
ലുധിയാനയിലെ പഖോവല്‍ കാഞ്ചന്‍ കോളനിയിലാണ് ജഗ്പ്രീത് സിങ് താമസിച്ചിരുന്നത്. ഒരാഴ്ച്ച മുമ്പാണ് ജഗ്പ്രീത് സിങ് കാനഡയില്‍ എത്തിയത്. അവിശ്വാസത്തിന്റെയും സാമ്പത്തിക പ്രശ്‌നങ്ങളുടെയും പേരില്‍ ഇരുവരും വഴക്കിടുക പതിവായിരുന്നു. ജഗ്പ്രീത് സിങ് കുറച്ച് നാള്‍ മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നെന്നും ബല്‍വീന്ദര്‍ കൗറിന്റെ സഹോദരി പറഞ്ഞു.
2022 കാനഡയില്‍ എത്തിയ ബല്‍വീന്ദര്‍ കൗറിനോട് തന്നെയും കൊണ്ടു പോകാന്‍ ജഗ്പ്രീത് സിങ് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു. ബല്‍വീന്ദര്‍ മാസം പണം അയച്ചുകൊടുത്തിരുന്നതിനാല്‍ അടുത്തിടെ ജഗ്പ്രീത് ജോലിയും ഉപേക്ഷിച്ചിരുന്നു. പിന്നീടുണ്ടായ സാമ്പത്തികത്തെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.