ജനീവ: പലസ്തീനിലെ റഫയില്‍ ആക്രമണം നടത്തരുതെന്ന് ഇസ്രായേലിനോട് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയെസൂസ് അഭ്യര്‍ഥിച്ചു. മനുഷ്യത്വത്തിന്റെ പേരിലുള്ള അപേക്ഷയായി ഇതു പരിഗണിക്കണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
റഫയില്‍ കരയുദ്ധം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതില്‍ ആശങ്കയുണ്ട്. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലത്ത് ആക്രമണം നടത്തിയാല്‍ മരണവും നാശനഷ്ടങ്ങളും കൂടുതലായിരിക്കും. ആ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
12 ലക്ഷത്തോളം പേരാണ് റഫയില്‍ താമസിക്കുന്നത്. ഇസ്രയേല്‍ കരമാര്‍ഗം യുദ്ധം തുടങ്ങിയാല്‍ ഇവര്‍ക്ക് രക്ഷപെടാന്‍ ആവാതെ വരും. പൂര്‍ണതോതില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ഒരു ആരോഗ്യസംവിധാനവും ഗസ്സയില്‍ എവിടെയുമില്ല. ജനങ്ങള്‍ ദുര്‍ബലരും രോഗികളും പട്ടിണി അനുഭവിക്കുന്നവരുമാണെന്നും ഗബ്രിയേസൂസ് ചൂണ്ടിക്കാട്ടുന്നു.
കരയുദ്ധത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *