ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന തൃശൂർ കയ്പമംഗലം സ്വദേശി ഖത്തറില്‍ നിര്യാതനായി. വഴിയമ്പലം ശാന്തി റോഡിൽ താനത്ത്പറമ്പിൽ കൊച്ചുമുഹമ്മദിന്റെ മകൻ ഷെറിൻ കെ. മുഹമ്മദ് (42) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയിൽ അസി. പ്രൊജക്ട് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ടായിരുന്നു അന്ത്യം. മാതാവ്: മുളംപറമ്പിൽ ശിവാക്കുട്ടി. ഭാര്യ: മസ്‌ലിൻ. മക്കൾ: ഹിന ഫാത്തിമ, ഹൈസ ഫാത്തിമ. സഹോദരൻ: ഷെലീൽ കെ. മുഹമ്മദ് (ഖത്തർ)..