കാസര്‍കോട്- ഉപ്പള സ്വദേശി ഗുജറാത്തില്‍ കള്ളത്തോക്കുമായി പിടിയില്‍. ഉപ്പള മജലിലെ സുഹൈലിനെ (30)യാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് മഞ്ചേശ്വരം പോലീസും വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളും അന്വേഷണം തുടങ്ങി.
സുഹൈലിന്റെ മുന്‍ കാല ജീവിത ചരിത്രം ആവശ്യപ്പെട്ട് ഗുജറാത്ത് പോലീസ് കാസര്‍കോട്ടെ ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സുഹൈല്‍ മാസങ്ങള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്നു. സുഹൈലിന്റെ അടുത്ത ബന്ധുവിനെ ഇതിനിടെ ഒരു സംഘം പല തവണ അക്രമിച്ചതായി പറയുന്നു. ഇദ്ദേഹത്തിന്റെ സുരക്ഷക്കായി ബന്ധുവിന് കൊടുക്കാന്‍ വേണ്ടിയാണ് തോക്ക് വാങ്ങിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
2024 March 18Indiaguntitle_en: native of Uppala was caught with a fake gun in Gujarat