ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നല്കിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ സുപ്രീംകോടതി രജിസ്ട്രി മുദ്രവച്ച കവറില്‍ തിരികെ നല്‍കിയിരുന്നു. പെന്‍ ഡ്രൈവില്‍ ഒരു ഡിജിറ്റല്‍ പകര്‍പ്പും കൈമാറിയിരുന്നു. ഡിജിറ്റല്‍ പകര്‍പ്പില്‍ നിന്നുള്ള ഡാറ്റയാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്.
2017-18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി രൂപ ലഭിച്ചെന്നുമാണു കണക്ക്. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപു ബിജെപിക്കു കിട്ടിയത് 1450 കോടിയുടെ ബോണ്ടാണ്. ഇതേ കാലയളവിൽ കോൺഗ്രസിനു 383 കോടിയും ലഭിച്ചു. ഈ കാലയളവിൽ ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ട് ലഭിച്ചു.