കോഴിക്കോട്: കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ ആള്‍ 55 കേസുകളിലെ പ്രതിയെന്ന് പോലീസ്. മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് പ്രതി അനുവിനെ കൊലപ്പെടുത്തിയത്.  മലപ്പുറം സ്വദേശിയായ പ്രതിയെ താമസസ്ഥലത്തു നിന്നും അതിസാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. 
11ന് മോഷ്ടിച്ച ബൈക്കുമായി കൊണ്ടോട്ടിയിലെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി പേരാമ്പ്ര വാളൂരിന് സമീപസ്ഥലത്തു നിന്നും കൊല്ലപ്പെട്ട അനുവിനെ കാണുന്നത്. സ്വന്തം വീട്ടില്‍ വന്ന യുവതി തിരികെ വീട്ടിലേക്ക് മടങ്ങവയൊണ് പ്രതിയെ കണ്ടുമുട്ടുന്നത്.
അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട അനു വാഹനങ്ങള്‍ കിട്ടാതെ വരുമ്പോഴാണ് പ്രതി ബൈക്കിലെത്തിയത്. പോകേണ്ട സ്റ്റോപ്പിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി. അടിയന്തര സാഹചര്യം മൂലം അപരിചിതനായ പ്രതിക്കൊപ്പം യുവതി ബൈക്കില്‍ കയറുകയായിരുന്നു
യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പ്രതി ബൈക്ക് നിര്‍ത്തി. സ്ഥലം നിരീക്ഷിച്ചശേഷം സമീപത്തെ തോടിനരികിലേക്ക് യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത യുവതിയുടെ തല തോട്ടില്‍ ചവിട്ടിത്താഴ്ത്തി. മുഴുവന്‍ ആഭരണങ്ങളും അഴിച്ചെടുത്തശേഷമാണ് പ്രതി രക്ഷപ്പെട്ടത്
മോഷ്ടിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ ഉപേക്ഷിച്ചെണ് പ്രതി പോലീസിനോട് പറഞ്ഞത്. യുവതിയുടെ ശരീരത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടോട്ടി സ്വദേശിക്ക് കൈമാറിയെന്നാണ് പ്രതി മൊഴി നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *