തിരുവനന്തപുരം : സംഗീത സംവിധായകൻ ജി. ദേവരാജന്റെ ഓർമ ദിനത്തോടനുബന്ധിച്ച് ഗായകനും ഗാന രചയിതാവുമായ അജയ് വെള്ളരിപ്പണ നയിച്ച ‘ദേവരാഗ സംഗീതം ‘ സംഗീതസന്ധ്യ തൈക്കാട് ഭാരത് ഭവനിൽ നടന്നു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അധ്യക്ഷനായിരുന്നു . ചലച്ചിത്ര താരം ദീപാ സുരേന്ദ്രൻ സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തു.
ഡോ. പ്രമോദ് പയ്യന്നൂർ, ദീപാ സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം, ചന്ദ്രശേഖർ, സുഗതകൃഷ്ണ എന്നിവർ സംസാരിച്ചു . ചന്ദ്രശേഖർ, ശങ്കർ, രാധിക എസ്. നായർ, വിനയചന്ദ്രൻ നായർ, വിജു, യമുന ചേർത്തല,ഷൈലജ ചന്ദ്രൻ, ആരോമൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.