ഡല്‍ഹി: ഭാരതം വേഗത്തിൽ വികസിക്കുമെന്നതിൽ സംശയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള അനിശ്ചിതാവസ്ഥ മറികടന്നും ഇന്ത്യ വളർച്ച കൈവരിക്കും. താൻ ഹെഡ് ലൈനുകൾക്ക് വേണ്ടിയല്ല, ഡെഡ് ലൈനുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.  ഇന്ത്യ ഉടൻ ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാകും. താൻ പദ്ധതിയിടുന്നത് 2047ന് വേണ്ടിയാണെന്നും മോദി പറഞ്ഞു. 
രാജ്യത്തെ 90 ശതമാനം മേഖലയിലും സ്റ്റാർട്ടപ്പുകൾ ഉണ്ട്. 600 ജില്ലകളിൽ സ്റ്റാർട്ടപ്പുകൾ ഉണ്ട്. അതായത്, ടയർ 2, ടയർ 3 നഗരങ്ങളിലെ യുവാക്കളാണ് സ്റ്റാർട്ട് വിപ്ലവത്തിന് നേതൃത്വം നൽകുന്നത്. സ്റ്റാർട്ടപ്പുകളെ കുറിച്ച് ഒരിക്കലും ചർച്ച ചെയ്യാത്ത പാർട്ടി സ്റ്റാർട്ടപ്പുകളെ കുറിച്ച് സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു.
സ്വയം തൊഴിലിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതിയെക്കുറിച്ചും ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്. ഈ മുദ്ര യോജന പദ്ധതിയിലൂടെ ചെറുകിട വ്യവസായികൾക്ക് ജാമ്യമില്ലാതെ 26 ലക്ഷം കോടി രൂപയുടെ വായ്പ ലഭിച്ചു. ഇവരിൽ 8 കോടി ഗുണഭോക്താക്കൾ ജീവിതത്തിലാദ്യമായി സ്വന്തമായി ബിസിനസ് ആരംഭിച്ചവരാണ്.
അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പിഎം സ്വാനിധി. ഈ സ്കീമിലൂടെ തെരുവ് കച്ചവടക്കാർക്ക് ആദ്യമായി കുറഞ്ഞതും എളുപ്പവുമായ വായ്പകൾ ലഭിച്ചെന്നും മോദി കൂട്ടിച്ചേർത്തു.എൻ്റെ ജീവിതാനുഭവത്തിൽ പാവപ്പെട്ടവൻ്റെ സമ്പന്നതയും പണക്കാരുടെ ദാരിദ്ര്യവും ഞാൻ കണ്ടിട്ടുണ്ട്.
അതുകൊണ്ടാണ് വഴിയോരക്കച്ചവടക്കാർക്ക് യാതൊരു ഗ്യാരണ്ടിയുമില്ലാതെ പണം നൽകാൻ എനിക്ക് ധൈര്യമുണ്ടായത്. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുള്ള ആയിരക്കണക്കിന് തെരുവ് കച്ചവടക്കാരെ ഞാൻ പ്രശംസിക്കുന്നു. 
അവരില്ലാതെ ജീവിതം എത്രമാത്രം ദുരിതമായി മാറിയെന്ന് തിരിച്ചറിയാൻ കൊവിഡിൻ്റെ നാളുകൾ ഓർക്കുക. ഈ ആളുകൾ ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിൻ്റെ മുഖമായി തുടരുന്നു. മാധ്യമങ്ങളിൽ ഇക്കൂട്ടരുടെ കഠിനാധ്വാനം എടുത്തു പറയേണ്ടത് പ്രധാനമാണെന്നും മോദി ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് ആയിരം ഡ്രോണുകൾ കൈമാറി. ഗ്രാമങ്ങളുടെയും കൃഷിയുടെയും സ്ത്രീകളുടെയും വിധി മാറ്റുന്ന ഡ്രോണുകളാണ് ഈ ഡ്രോണുകൾ. ഒരിക്കലും സൈക്കിൾ ചവിട്ടാത്ത ഗ്രാമത്തിലെ സ്ത്രീകൾ ഇപ്പോൾ ഡ്രോൺ പൈലറ്റുമാരായാണ് ഗ്രാമത്തിൽ അറിയപ്പെടുന്നത്.
എൻ്റെ മകൾ ഒരു ഡ്രോൺ പൈലറ്റാണെന്ന് എനിക്ക് കാണണം. ഇത് ഗ്രാമത്തിൻ്റെ മുഴുവൻ ചിന്താഗതിയും മാറ്റാനുള്ള എൻ്റെ വഴിയാണിതെന്നും മോദി വ്യക്തമാക്കി. 

By admin

Leave a Reply

Your email address will not be published. Required fields are marked *