കുവൈറ്റ്: കുവൈറ്റ് കെഎംസിസി വള്ളിക്കുന്ന് മണ്ഡലം ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. മങ്കഫ് ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് സലാം പെരുവള്ളൂരിന്റെ അധ്യക്ഷതയിൽ, സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം ഉൽഘടനവും അമീൻ മുസ്‌ലിയാർ ചേകനൂർ റമളാൻ പ്രഭാഷണവും നിർവഹിച്ചു.
മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, മുബഷിർ തങ്ങൾ, മർസൂഖ് കുന്നുമ്മൽ(വൈസ് പ്രസിഡന്റ്മാർ), സൈദലവി, റയീസ് മോൻ (സെക്രട്ടറിമാർ ), മറ്റു ജില്ല മണ്ഡലം നേതാക്കൾ മണ്ഡലത്തിലെ ഇരുന്നോളം അംഗങ്ങളും സംബന്ധിച്ചു.
ചടങ്ങിൽ ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ അരിമ്പ്രത്തൊടി സ്വാഗതവും , ട്രെഷറർ സൈദ് എറമ്പൻ നന്ദിയും പറഞ്ഞു.