കുവൈറ്റ് സിറ്റി: കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുകയോ, അതിന് സാക്ഷിയാകുകയോ ചെയ്യേണ്ടി വന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. സ്വദേശികളോടും, പ്രവാസികളോടുമാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരത്തിലുള്ള വിവരങ്ങള്‍ അറിഞ്ഞാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തെളിവെടുപ്പ് വിഭാഗത്തിലോ അറിയിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടിക്ക് സാധ്യതയുണ്ട്. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ടുള്ള 1960ലെ പതിനേഴാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരമാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.