തിരുവനന്തപുരം: വൈകുണ്ഠ സ്വാമി സ്മൃതി മണ്ഡപത്തെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലേക്ക് ഉയർത്താൻ ശ്രമിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായി രാജീവ് ചന്ദ്രശേഖർ.
സാമുദായിക പരിഷ്കർത്താവായ അയ്യ വൈകുണ്o സ്വാമിയുടെ പേരിലുള്ള സാമൂഹിക സംഘടനയായ വി.എസ്.ഡി.പിയുടെ നേതാക്കളും പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൈക്കാട് വൈകുണ്ഠ സ്വാമി ധർമ്മ പരിപാലന യോഗം ആസ്ഥാന ഓഫീസിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വി.എസ്.ഡി.പി പ്രസിഡൻ്റ് വിഷ്ണുപുരം ചന്ദ്രശേഖർ സ്വീകരിച്ചു.
വൈകുണ്ഠ സ്വാമിയുടെ ചിത്രത്തിന് മുന്നിൽ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തി. വി.എസ്.ഡി.പി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ശ്യാം ലൈജു, ജില്ലാ പ്രസിഡൻ്റ് അരുൺ ദേവ് തുടങ്ങിയവർ പങ്കെടുത്തു.