തിരുവനന്തപുരം: 2023 -2024 വർഷത്തെ കാക്കനാടൻ സ്മാരക പുരസ്കാരം യുവ സാഹിത്യകാരനും പ്രവാസിയുമായ വിഷ്ണു പകൽക്കുറിക്ക് ലഭിച്ചു. നവഭാവന ചാരിറ്റബിൾ സൊസൈറ്റി വാർഷികത്തോടനുബദ്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരത്തിന് (നോവലെറ്റ്) ചക്കപ്പോര് എന്ന പുസ്തകം തിരഞ്ഞെടുത്തു. മാർച്ച് 27 ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.