തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. എല്ലാ റേഷന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇ പോസ് സെര്‍വര്‍ തകരാറിലാകുകയായിരുന്നു.
ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വറിലെ തകരാറുകള്‍ കാരണം മടങ്ങിപ്പോയി. ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു.
നിലവില്‍ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാര്‍ഡുകളാണ് മസ്റ്ററിങ് നടത്തിയത്. പ്രശ്‌നം ഇതുവരെയായിട്ടും പരിഹരിക്കാത്തതിന്റെ പ്രതിഷേധത്തിലാണ് റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും.