തിരുവനന്തപുരം: പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാക്കള്‍ പിടിയില്‍. പുഞ്ചക്കരി മുട്ടളക്കുഴി സ്വദേശികളായ ശംഭു (33) മേലെ പുത്തൻവീട്ടിൽ അനീഷ് കുമാർ (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം മുട്ടളക്കുഴി ഭാഗത്ത് കഞ്ചാവ് വിൽപ്പന ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ അനീഷ്കുമാർ ബിയർ കുപ്പി പൊട്ടിച്ച് കൈയിൽ കുത്തുകയായിരുന്നു. ശംഭുവിനെ ചോദ്യം ചെയ്യുന്നതിനിടയിലായിരുന്നു ഉദ്യോഗസ്ഥനെ അക്രമിച്ചത്.