തിരുവനന്തപുരം: ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയതികൾ അമ്പരപ്പുണ്ടാക്കുന്നുവെന്ന് ശശി തരൂർ. ഇപ്പോൾ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയ്യതി ഞാൻ വിചാരിച്ചതിലും അൽപ്പം ദൈർഘ്യമേറിയതാണ്, കഴിഞ്ഞ ഇലക്ഷൻ ഏപ്രിൽ 15-16 ഓടെയാണ് പൂർത്തിയാക്കിയത്.
കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ സജീവമായുള്ള എനിക്ക് തിരഞ്ഞെടുപ്പിന് 10 ദിവസം പോലും ആവശ്യമില്ല. മറിച്ച് ആദ്യമായി മണ്ഡലത്തിൽ മത്സരിക്കാനെത്തുന്നവർക്ക് കൂടുതൽ സമയം ആവശ്യമായേക്കാം.
കൂടാതെ എതിർ സ്ഥാനാർത്ഥിയും അവരുടെ പാർട്ടിയും എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും തൻ്റെ പാർട്ടി എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും തിരിച്ചറിയാൻ വോട്ടർമാർക്ക് കൂടുതൽ സമയം ലഭിക്കും. ഒരു മാസത്തിലധികം നീളുന്ന വലിയൊരു പ്രചാരണ കാലമാണ് വരാനിരിക്കുന്നത്. ചൂടുള്ള ദിവസങ്ങളാണ്, ഇനിയുള്ളത്, അത് ശാരീരിക ക്ഷമതക്കും സഹിഷ്ണതയുടേയും ഒരു പരീക്ഷണമായിരിക്കും.