തിരുവനന്തപുരം: കോളേജ് പരിപാടിക്ക് പാടുന്നതിനിടെ ഗായകൻ ജാസി ഗിഫറ്റിന്റ കൈയിൽ നിന്ന് മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തിൽ പ്രിൻസിപ്പലിനെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാൻ.
”മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്.  ഈ വിഷയത്തിൽ കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്”-മന്ത്രി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed