ഗാസ: ഗാസയിൽ ആറാഴ്ച നീളുന്ന വെടിനിർത്തൽ നിലവിൽ വരാൻ സാധ്യത തെളിഞ്ഞതായി റിപ്പോർട്ട്. കടുത്ത വിലപേശലിനു ശേഷം ഇസ്രയേലും ഹമാസും ചില വിട്ടുവീഴ്ചകൾക്കു തയാറായെന്നാണു വിവരം. 
സ്ഥിരം വെടിനിർത്തൽ എന്ന ആവശ്യത്തിൽ നിന്നു ഹമാസ് പിന്മാറുകയും ആറാഴ്ച്ച വിരാമം അംഗീകരിക്കയും ചെയ്‌തു. അതേ സമയം, ആയിരം പലസ്തീൻകാരെ എങ്കിലും ഇസ്രയേലി ജയിലുകളിൽ നിന്നു വിട്ടയക്കണമെന്ന അവരുടെ ആവശ്യം ഇസ്രയേലും അംഗീകരിച്ചു. അതിൽ നൂറിലേറെ പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്. വിട്ടയക്കുന്ന ഓരോ വനിതാ ബന്ദിക്കും പകരം 40 തടവുകാരെ ഇസ്രയേൽ മോചിപ്പിക്കണം എന്നാണ് ഹമാസിന്റെ ഒരു വ്യവസ്ഥ. 
റമദാനു മുൻപ് വെടിനിർത്തൽ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ചർച്ചകൾ റമദാൻ ആരംഭിച്ചിട്ടും ഊർജിതമായി തന്നെ നടക്കുകയായിരുന്നു. ദോഹ, പാരീസ്, കെയ്റോ എന്നിവിടങ്ങളിൽ നടന്ന ചർച്ചകൾക്കു ശേഷമാണു ഇസ്രയേലിനു ഹമാസ് ആവശ്യങ്ങൾ എഴുതി കൊടുത്തത്. അവയെ അപഹാസ്യമെന്നു ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു വിളിച്ചെങ്കിലും അദ്ദേഹത്തിന്റെ യുദ്ധകാല മന്ത്രിസഭ അവയിൽ പലതും അംഗീകരിച്ചു എന്നാണറിവ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *