കാസര്‍കോട്- കേരളത്തിലെ മന്ത്രിമാരുടെ ഓഫീസുകളില്‍ നടക്കുന്നത് യൂണിയന്‍ നേതാക്കളുടെ കിരാത ഭരണമാണെന്ന് ബി. ജെ. പി ദേശീയ സമിതി അംഗം സി. കെ പത്മനാഭന്‍. കാസര്‍കോട് ടൗണ്‍ഹാളില്‍ എന്‍. ഡി. എ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിന്ന് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എസ്. എഫ്. ഐയെ കയറൂരി വിട്ടിരിക്കുകയാണ്. സിദ്ധാര്‍ഥന്റെ മരണവും നൃത്ത പരിശീലകന്‍ ഷാജിയുടെ ആത്മഹത്യയും അതാണ് തെളിയിക്കുന്നത്.
പറയുന്നത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലെ നരേന്ദ്രേമോദിയുടേത്. രാമക്ഷേത്രം പണിയുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം വരെ ഈ സര്‍ക്കാര്‍ നടപ്പിലാക്കി. കേരളത്തില്‍ നിന്ന് വരെ ആളുകള്‍ അയോധ്യയിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാക്കി.
സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചു വിടണമെന്നാണ് ഗാന്ധിജി പറഞ്ഞത്. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ തന്നെ ആ പാര്‍ട്ടിയെ പിരിച്ചു വിടുന്ന അവസ്ഥയിലേക്ക് എത്തിയെന്നും സി. കെ പത്മനാഭന്‍ പറഞ്ഞു.
2024 March 16Keralac k padmanabhantitle_en: rule of union leaders in Kerala Ministers’ offices: c. K. Padmanabhan