പാലക്കാട്: കെഎസ്ഇബി ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷന് ഹരിത സാക്ഷ്യപത്രം ലഭിച്ചു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷ്യൻ മലമ്പുഴ ബ്ലോക്ക് പരിധിയിലെ സ്ഥാപനങ്ങൾക്ക് നൽകുന്ന ഹരിത സാക്ഷ്യപത്ര അംഗീകാരത്തിന് പാലക്കാട് ഡിവിഷനിലെ ഒലവക്കോട് സെക്ഷനെ തിരഞ്ഞെടുത്തു.
ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ – മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങൾക്കു നൽകുന്ന അംഗീകാരമാണ് ഇവർക്ക് ലഭിച്ചത്.
ഇതിൻ്റെ ഭാഗമായി നൽകിയ എ പ്ലസ് ഗ്രേഡോടെയുള്ള സാക്ഷ്യപത്രം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ ബിജോയ്.വി യിൽ നിന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ കെ.എം രാജേഷ്, സീനിയർ സൂപ്രണ്ട് ഹസീം. ഐ എന്നിവർ  ഏറ്റുവാങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *