ഇടുക്കി- കാട്ടാനയുടെ മുന്നില്‍ വീഡിയോ ചിത്രീകരിച്ച രണ്ടുപേര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെയാണ് മൂന്നാര്‍ റേഞ്ച് അധികൃതര്‍ കേസെടുത്തത്. ഇരുവരും ഒളിവിലാണ്.
മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ വച്ച് കബാലി എന്ന കാട്ടുകൊമ്പന്റെ മുന്നില്‍ നിന്ന് ഇവര്‍ വീഡിയോ എടുക്കുകയായിരുന്നു. സെന്തിലാണ് ആനയുടെ മുന്നില്‍ അപകടകരമായ രീതിയില്‍ നിന്നത്. രവിയാണ് വീഡിയോ പകര്‍ത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ കേസെടുക്കുകയായിരുന്നു.
മാങ്കുളം ഡിവിഷനില്‍ നിന്ന് എത്തിയ ആനയാണ് കബാലി. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ അറിയിച്ചു.
2024 March 16Keralaelephanttitle_en: Show in front of wild elephant; Case against two people