കുവൈറ്റ്:  സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായ വിശുദ്ധ റമദാൻ മാസത്തിൽ പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകർന്നുകൊണ്ട്  ഒന്നിച്ചിരിക്കുവാനും സൗഹൃദം പങ്കിടുവാനുമായി കല(ആർട്ട്) കുവൈറ്റ് ഇഫ്താർ വിരുന്നൊരുക്കി.
മാർച്ച് 14, വ്യാഴാഴ്ച 5 മണിക്ക് അബ്ബാസിയ ഹെവൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കലാ (ആർട്) കുവൈറ്റ് പ്രസിഡണ്ട് പി കെ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അനീഷ് വര്ഗീസ് സ്വാഗതവും ട്രെഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു. റമദാനും അതിന്റെ പ്രാധാന്യവും വിഷയീകരിച്ചു പ്രമുഖ വാഗ്മി ഇസ്മായിൽ വള്ളിയോത് ഇഫ്‌താർ സന്ദേശ പ്രഭാഷണം നടത്തി. മുസ്തഫ മൈത്രി ആശംസപ്രസംഗം നിർവഹിച്ചു.  
കല(ആർട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ സുനിൽ കുമാർ, ജോണി, അഷ്റഫ്, രാഗേഷ്,  അനിൽ വര്ഗീസ്, രതിദാസ്, സന്തോഷ്, അമ്പിളി രാഗേഷ്, ജ്യോതി ശിവകുമാർ, അനീച്ച ഷൈജിത്, സന്ധ്യാ അജിത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *