തിരുവനന്തപുരം- എന്‍എച്ച്എം, ആശ പ്രവര്‍ത്തരുടെ ശമ്പളവും ഹോണറേറിയവും വിതരണം ചെയ്യാന്‍ 40 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേയ്ക്കുള്ള വകയിരുത്തലില്‍നിന്നാണ് മുന്‍കൂറായി തുക അനുവദിച്ചത്.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കെല്ലാം മുന്‍കൂര്‍ സമ്മതിച്ച തുക പോലും പിടിച്ചുവയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്‍എച്ച്എമ്മിന് അനുവദിക്കേണ്ട തുക ബ്രാന്‍ഡിങ്ങിന്റെയും മറ്റും പേരില്‍ തടയുന്നു.
കേരളത്തില്‍ എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയും നാലുമാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം എന്‍എച്ച്എം ജീവനക്കാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും ശമ്പളവും പ്രതിഫലവും കുടിശികയായി. ഈ സാഹചര്യത്തിലാണ് അടുത്ത വര്‍ഷത്തെ സംസ്ഥാന വിഹിതത്തില്‍നിന്ന് അടിയന്തിരമായി തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
2024 March 16Keralaasha workerstitle_en: 40 crore has been sanctioned for salary and honorarium of NHM and Asha workers