തൃശൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 18ആം ബൂത്ത് പ്രവർത്തക യോഗവും, തൃശൂർ പാർലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ തിരെഞ്ഞെടുപ്പ് പ്രചാരനർത്ഥം പ്രവർത്തക യോഗവും ബൂത്ത് പ്രസിഡന്റ് സൗരാഗ് പി ജി യുടെ അദ്ധ്യക്ഷദ്ധയിൽ ഇ എം സധീഷ്കുമാറിന്റെ വസതിയിൽ ചേർന്നു.
യോഗം ഡി സി സി ജനറൽ സെക്രട്ടറി എം എസ് ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എം പി ഹരിദാസ് സ്വാഗതയും തുടർന്ന് ഡി സി സി ജനറൽ സെക്രട്ടറി ശിവശങ്കരൻ, അയ്യന്തോൾ ബ്ലോക്ക് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ എം ശിവൻ, അനിൽ കുമാർ, പ്രകാശൻ, രാജാറം,ഡിവിഷൻ കൗൺസിലർ വില്ലി ജിജോ, ഏരിയ സെക്രട്ടറി എം എ ജോസ്, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി രജനി എന്നിവർ സംസാരിച്ചു.
ബൂത്ത് വൈസ് പ്രസിഡന്റ് ഇ എം സതീഷ് കുമാർ നന്ദിയും പറഞ്ഞു.