നടപ്പ് സാമ്പത്തിക വർഷം 2024 മാർച്ച് 31-ന് അവസാനിക്കുകയാണ്.ആദായ നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേങ്ങൾ ആരംഭിക്കേണ്ട അവസാന തീയതിയും മാർച്ച് 31 തന്നെ. ചില ലളിതമായ നടപടികൾ സ്വീകരിക്കുന്നതിലൂടെ, സമയപരിധി എത്തുന്നതിന് മുമ്പ്നികുതി ലാഭിക്കാനുള്ള കാര്യങ്ങൾ ചെയ്യാം. നികുതി ലാഭിക്കുന്നതിനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ചില വഴികളുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരമുള്ള നികുതി കിഴിവുകൾ പ്രയോജനപ്പെടുത്തുന്നതിന്,  ഇപിഎഫ് പോലുള്ളവ  പരിഗണിക്കാം.  പബ്ലിക് പ്രൊവിഡൻറ് ഫണ്ട് ,  ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ  എന്നിവ 1.5 ലക്ഷം രൂപ വരെ നികുതി ലാഭിക്കാൻ സഹായിക്കുക മാത്രമല്ല, കാലക്രമേണ   നിക്ഷേപം വളരുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി വഴി  വാർഷിക വരുമാനത്തിൽ നിന്ന് 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഈ നികുതി ഇളവുകൾക്കായി  ഇനി പറയുന്ന നിക്ഷേപങ്ങൾ പരിഗണിക്കാം
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 
സുകന്യ സമൃദ്ധി യോജന 
ദേശീയ പെൻഷൻ സംവിധാനം  
സെക്ഷൻ 80EEB പ്രകാരം   നികുതിദായകന് വ്യക്തിഗത അല്ലെങ്കിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി ഒരു ഇലക്ട്രിക് വാഹനം കൈവശമുണ്ടെങ്കിൽ,  വാഹന വായ്പയിൽ അടച്ച പലിശ നികുതി ഇളവിന് ക്ലെയിം ചെയ്യാൻ സാധിക്കും .ആരോഗ്യ ഇൻഷുറൻസ് പ്രീമിയമായി അടച്ച തുക നികുതി ഇളവിന് ക്ലെയിം ചെയ്യാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരം, ഒരു   നികുതിദായകന്റെ ഭാര്യയുടെയും കുട്ടികളുടെയും ആരോഗ്യ   ഇൻഷുറൻസിലൂടെ  25,000 രൂപയുടെ നികുതി ഇളവ് ലഭിക്കും. മുതിർന്ന പൗരൻമാരായ ആശ്രിതരായ മാതാപിതാക്കളുടെ പ്രീമിയം നികുതിദായകൻ അടയ്‌ക്കുകയാണെങ്കിൽ,   50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ, മയക്കുമരുന്ന് ദുരുപയോഗം നിയന്ത്രിക്കുന്നതിനുള്ള സംരംഭങ്ങളിലേക്കോ, ഗംഗാജല ശുദ്ധീകരണ നിധിയിലേക്കോ അല്ലെങ്കിൽ അംഗീകൃത എൻജിഒകളിലേക്കോ   സംഭാവന നൽകിയാൽ  നികുതി ഇളവ് ലഭിക്കും.   

By admin

Leave a Reply

Your email address will not be published. Required fields are marked *