കുവൈത്ത് സിറ്റി: അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രവാസി ആക്ഷേപിച്ചെന്ന് ആരോപിച്ച് പരാതി നല്‍കി കുവൈത്ത് പൗരന്‍. ‘അപമാനങ്ങളും അപവാദങ്ങളും അവസാനിക്കുമോയെന്ന് അറിയില്ല ദൈവമേ’ എന്നും പറഞ്ഞാണ് പ്രവാസി ആക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു.
പരാതിയുടെ പശ്ചാത്തലത്തില്‍ പ്രവാസിയെ ചോദ്യം ചെയ്യാന്‍ ഗതാഗത വകുപ്പ് വിളിച്ച് വരുത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രവാസി നിഷേധിച്ചു.
പൗരനെ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, അദ്ദേഹത്തിന്റെ അലക്ഷ്യമായ ഡ്രൈവിംഗിനെക്കുറിച്ചാണ് പറഞ്ഞതെന്നും പ്രവാസി വിശദീകരിച്ചു. നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ഭാഷാപരമായ പ്രയോഗങ്ങളില്‍ ശ്രദ്ധ അനിവാര്യമാണെന്നാണ് ഈ കേസ് വ്യക്തമാക്കുന്നത്.