കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമീപത്തെ സിസിടിവിയിൽ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു.
അനുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടയാളാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.