ജീപ്പ് ഇന്ത്യ കോംപസ് മിഡ്-സൈസ് എസ്‌യുവിക്ക് താഴെയുള്ള ഒരു പുതിയ കോംപാക്റ്റ് എസ്‌യുവിയുടെ പണിപ്പുരയിലാണെന്ന് റിപ്പോർട്ടുകൾ. ഈ സെഗ്‌മെൻ്റിലെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ വാഹനങ്ങൾക്ക് പുതിയ എസ്‌യുവി എതിരാളികളായിരിക്കും. സ്റ്റെല്ലാൻ്റിസ് സിഎംപി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ മോഡൽ.
സിട്രോണുമായി സഹകരിച്ച് കോംപാക്റ്റ് എസ്‌യുവി സെഗ്‌മെൻ്റിലേക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കൾ  പ്രവേശിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. പ്രാദേശികവൽക്കരിച്ച സിഎംപി കോമൺ മോഡുലാർ പ്ലാറ്റ്ഫോം മത്സരാധിഷ്ഠിത വില കൈവരിക്കാൻ ജീപ്പിനെ സഹായിക്കും. ഈ പ്ലാറ്റ്‌ഫോം താങ്ങാനാവുന്നതും വിശാലവും അഞ്ച്, ഏഴ് സീറ്റർ ഓപ്ഷനുകൾ ഉൾക്കൊള്ളാൻ പര്യാപ്‍തവുമാണ്.
ഡിസൈൻ സിട്രോണുമായി പങ്കിടുമ്പോൾ, ജീപ്പ് എസ്‌യുവിക്ക് തികച്ചും പുതിയ ഡിസൈൻ നൽകും. 2025-ൽ C3 എയർക്രോസിന് സിട്രോൺ ഒരു പ്രധാന മേക്ക് ഓവർ നൽകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പരിഷ്‍കരിച്ച മോഡലിന് മികച്ച നിലവാരമുള്ള മെറ്റീരിയലും കൂടുതൽ സവിശേഷതകളും സഹിതം ഗണ്യമായി പരിഷ്കരിച്ച ഇൻ്റീരിയർ ലഭിക്കും.
ജീപ്പിൻ്റെ കോംപാക്റ്റ് എസ്‌യുവി ഒരു പ്രീമിയം മോഡലായി വരും കൂടാതെ കൂടുതൽ പ്രീമിയം, ഫീച്ചർ ലോഡഡ് ക്യാബിനും ലഭിക്കും. ജീപ്പിൻ്റെ കോംപാക്റ്റ് എസ്‌യുവിക്ക് കരുത്ത് പകരുന്നത് 1.2 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്. അത് C3 എയർക്രോസിന് കരുത്ത് പകരും. ഈ എഞ്ചിന് 109 bhp വരെ കരുത്തും 205 Nm ടോർക്കും  ഉത്പാദിപ്പിക്കാൻ കഴിയും.

By admin

Leave a Reply

Your email address will not be published. Required fields are marked *