കല്‍പറ്റ: ബത്തേരി സ്വദേശിയില്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശിനി പിടിയില്‍. ടെലഗ്രാം വഴി അശ്ലീല വീഡിയോ കോള്‍ നടത്തിയ ശേഷം യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) യെ ജയ്പുരിലെത്തിയാണ് പൊലീസ് പിടികൂടിയത്.
2023 ജൂലൈയിലാണ് യുവതി യുവാവില്‍ നിന്നും പണം കൈക്കലാക്കിയത്. തുടര്‍ന്ന് യുവാവ് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ കേരള പൊലീസ് രാജസ്ഥാനിലെത്തിയ ഞെട്ടലില്‍ യുവതി യുവാവിന് തട്ടിയെടുത്ത പണം തിരികെ അയച്ചു നല്‍കി.