തിരുവനന്തപുരം: ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കിയത് പഠന വിഷയമാക്കണമെന്ന് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ എന്തു വികസനമാണ് നടത്തിയതെന്നും പഠിക്കണം.
തിരുവനന്തപുരത്തെ വികസന പാതയിലെത്തിക്കാന്‍ മോദി എന്നെ ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ട്. വികസനവും പുരോഗതിയുമാണ് എന്റെ നയം. ഇത്രയും സാങ്കേതിക കഴിവുകളുള്ള യുവാക്കള്‍ മറ്റൊരു സംസ്ഥാനത്തുമില്ല. പക്ഷേ, ഇവിടെ ചെറുപ്പക്കാര്‍ തൊഴില്‍രഹിതരാണ്. ഇതിനൊരു മാറ്റമുണ്ടാകണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു