പാലക്കാട്: വര്‍ക്ക് ഫ്രം ഹോമിന്റെ പേരില്‍ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പില്‍ യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. കോഴിക്കോട് സ്വദേശി സുജിത്താണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിക്കാണ് രണ്ടു ലക്ഷത്തോളം രൂപ നഷ്ടമായത്. പ്രതിയുമായി സംസാരിച്ചതിന്റെ വാട്സ്ആപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ യുവതി പോലീസിന് കൈമാറിയിരുന്നു.
1,93,000 രൂപയാണ് പ്രതി യുവതിയെ കബളിപ്പിച്ച് സ്വന്തമാക്കിയത്. ഉത്തരേന്ത്യന്‍ സംഘത്തിന്റെ തട്ടിപ്പ് രീതി മനസിലാക്കിയാണ് പ്രതി യുവതിയെ കബളിപ്പിച്ചത്. വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ സമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയ ശേഷമായിരുന്നു തട്ടിപ്പ്. പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.