ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പിടിച്ചുപറി റാക്കറ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് താനെയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കടപ്പത്രം വഴി സമാഹരിച്ച തുക എതിർ പക്ഷത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താനും പ്രതിപക്ഷ സര്‍ക്കരുകളെ അട്ടിമറിക്കാനുമാണ് ബിജെപി ഉപയോഗിച്ചതെന്നും രാഹുല്‍ ആരോപിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ്, സി.ബി.ഐ, ആദായനികുതിവകുപ്പ് എന്നീ ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തി ബി.ജെ.പി. കമ്പനികളില്‍നിന്ന് പണം കൈക്കലാക്കുകയാണെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.
നേതൃത്വം ആവശ്യപ്പെട്ടാൽ അമേഠിയിൽനിന്ന് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.